Skip to main content

Posts

Showing posts from January, 2016

അനുസ്യൂതം

കണ്ടക്ടർ വന്നു തട്ടി വിളിക്കുമ്പോഴാണ്  ഉണർന്നത്. കൊടകരയിലേക്ക് എന്നല്ലേ പറഞ്ഞത്. പ്രിയമുള്ളതെന്തോ  ആയിരുന്നു കനവിൽ, ഉറക്കം വിട്ടുണരാൻ ബദ്ധപ്പെട്ടെങ്കിലും , യാത്രയിലാണെന്ന അവബോധവെളിപാട് സ്വപ്നത്തെ മുറിച്ചു. അടുത്ത സ്റ്റൊപ്പ് കൊടകരയാണെന്നു പറഞ്ഞിട്ട് അയാൾ തിരികെ പോയി സീറ്റിൽ ഇരുന്നു. അച്ഛനപ്പോഴും നല്ലുറക്കത്തിലാണ്.ഷട്ടറു പൊക്കി  പുറത്തേക്ക് നോക്കി, ഇരുട്ട് തന്നെ. നേരം പുലരുമ്പോഴേക്കെ  എത്തു എന്നാണ് നിനച്ചത് ,മൊബൈൽ ഓണ്‍ ചെയ്തു 3.05 ആയതേയുള്ളൂ .. മുൻപൊരിക്കലെന്നൊ  ഗുരുവയൂരിൽ  കുളിച്ചു തൊഴാൻ പോകുന്നവഴി കൊടകരയിൽ എത്തിയിരുന്നു , അന്ന് നവീന്റെ വീട്ടില് പോയി നന്നായി ഭക്ഷണം കഴിച്ചു പോയൊരു ഓർമയുണ്ട്. ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ പറഞ്ഞത് കൊടകരയിലെത്തണമെങ്കിൽ കുറഞ്ഞത്‌ ഒരു എട്ടു മണിക്കൂറെങ്കിലും വേണ്ടി വരുമെന്ന്.. നിരന്തരമായ പ്ലാനിങ്ങും പദ്ധതിയും ആവിഷ്കരിച്ചാണ് രാത്രി പതിനൊന്നു മണിക്ക് ചെങ്ങന്നൂര് നിന്നും വണ്ടി കയറിയത്. കാരിയറിൽ നിന്നും ബാഗ്‌ എടുക്കുമ്പോഴും ഇറങ്ങുമ്പോഴും ഒക്കെ 4 മണിക്കൂർ  മുൻപേ എത്തിയതിന്റെ ആശ്ചര്യമായിരുന്നു മനസ്സിൽ. രാത്രി ട്രിപ്പുകൾ ...